വ്യാപാരികളൊരുക്കിയ പൂന്തോട്ടം നശിപ്പിച്ചു


•  പെരിയയിൽ വ്യാപരികൾ നിർമിച്ച പൂന്തോട്ടം സമൂഹവിരുദ്ധർ നശിപ്പിച്ച നിലയിൽ

പെരിയ : വ്യാപാരികളുടെ കൂട്ടായ്മയിൽ പെരിയയിൽ ഒരുക്കിയ പൂന്തോട്ടം സമൂഹവിരുദ്ധർ നശിപ്പിച്ചു. പെരിയ-കല്യോട്ട് റോഡിൽ വഴിയരികൽ മാലിന്യം തള്ളിയിരുന്ന സ്ഥലം വ്യാപരികൾ ചേർന്ന് മാസങ്ങൾക്ക് മുൻപ് പൂന്തോട്ടം ഒരുക്കി സൗന്ദര്യവത്കരിച്ചിരുന്നു.

പൂന്തോട്ടത്തിന് നടുവിൽ സ്ഥാപിച്ച ‘ഐ ലവ് പെരിയ’ എന്ന് വലിയ ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇതിലെ ഹൃദയചിഹ്നമാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച അർധരാത്രിക്കും ശനിയാഴ്ച പുലർച്ചെയ്ക്കുമിടെയാണ് സംഭവം.

നിരവധി പേർ ഫോട്ടോയെടുക്കാനും മറ്റും എത്തിയിരുന്ന സ്ഥലമാണിത്. ടൗൺ വൃത്തിയായി സൂക്ഷിക്കണമെന്ന പഞ്ചായത്തിന്റെ നിർദേശപ്രകാരമാണ് പൗർണമി കോംപ്ലക്‌സ്, എ.ഡി. സെന്റർ എന്നീ കെട്ടിടങ്ങളിലെ വ്യാപരികൾ ചേർന്ന് പൂന്തോട്ടം നിർമിച്ചത്. 35 വ്യാപാരികൾ ചേർന്ന് 35,000 രൂപ ഇതിനായി ചെലവാക്കിയിരുന്നു. പൂന്തോട്ടം നശിപ്പിച്ചതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂത്ത് വിങ് യോഗം പ്രതിഷേധിച്ചു. സുരേഷ് കുമാർ അധ്യക്ഷനായി. അനൂപ്, ഷൈൻ, സംസീർ, ഹരി, വേണുഗോപാൽ, പ്രശാന്ത് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..