റോ‍‍ഡിന് ആയുസ്സ്‌ രണ്ട് മാസം


പണി പൂർത്തിയായറോഡ് തകർച്ചയിൽ

• ചിറ്റാരിക്കാൽ-കുന്നുംകൈ റോഡിലെ ഗോക്കടവിൽ റോഡ് ഇടിഞ്ഞുതകർന്ന നിലയിൽ

ചിറ്റാരിക്കാൽ : രണ്ടുമാസം മുൻപ് മെക്കാഡം ടാറിങ് പൂർത്തിയാക്കിയ റോഡ് ഇടിഞ്ഞുതാണു. ചിറ്റാരിക്കാൽ-കുന്നുംകൈ റോഡിൽ ഗോക്കടവിലാണ് റോഡ് ഇടിഞ്ഞത്.

ചിറ്റാരിക്കാൽ-കുന്നുംകൈ റോഡിലെ ചിറ്റാരിക്കാൽ-ഗോക്കടവ് ഭാഗത്തെ റോഡാണ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തിയത്. തോടിന് സമീപത്തുകൂടി പോകുന്ന റോഡിന്റെ പാർശ്വഭിത്തി നിർമാണം നടത്താതെയാണ് ടാറിങ് പൂർത്തിയാക്കിയത്. ഇപ്പോൾ പാർശ്വഭിത്തി നിർമാണം ആരംഭിച്ചിട്ടുണ്ട്. ആ ഭാഗത്താണ് റോഡ് ഇടിഞ്ഞുതാണിരിക്കുന്നത്. ഈ ഭാഗത്ത് വാഹനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..