ചാലിയാറിൽ തുഴയെറിയാൻ കാസർകോടൻ കരുത്ത്


കാര്യങ്കോട്‌ പുഴയിലും കൈവഴികളിലും തിരയിളക്കം

അച്ചാംതുരുത്തി പാലിച്ചോൻ ബോട്ട് ക്ലബ്ബ് പരിശീലനത്തിൽ

ചെറുവത്തൂർ : മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം കാര്യങ്കോട് പുഴയിലും കൈവഴികളിലും വീണ്ടും തുഴയാരവം. വിനോദസഞ്ചാരവകുപ്പ് ഓണം വാരാഘോഷത്തിന് സംഘടിപ്പിക്കുന്ന വള്ളംകളി മത്സരത്തിലേക്കാണ് തയ്യാറാടുപ്പ്. ഐ.പി.എൽ. മാതൃകയിൽ ചാലിയാർ പുഴയിലാണ് മത്സരം. കോഴിക്കോട്ടെ ബേപ്പൂരും മലപ്പുറത്തെ നിലമ്പൂരുമാണ്‌ മലബാർ ലീഗ് മത്സരം. ബോട്ട് ക്ലബ്ബ് അസോസിയേഷനുമായി വിനോദസഞ്ചാരവകുപ്പ് പ്രതിനിധികൾ ചർച്ച നടത്തി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ബോട്ട് ക്ലബ്ബ് അസോസിയേഷന്റെ സാങ്കേതിക കമ്മിറ്റി ബുധനാഴ്ച കോഴിക്കോട്ടെത്തി വള്ളംകളി നടത്താൻ നിശ്ചയിച്ച പുഴയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തും. വിജയിക്കുന്ന ടീമിന് മൂന്നുലക്ഷം രൂപയാണ് സമ്മാനം. പങ്കെടുക്കുന്ന ടീമുകൾക്ക് ഒന്നേകാൽലക്ഷം രൂപയും ലഭിക്കും.

ജില്ലയിലെ 10 ക്ലബ്ബുകൾ മാത്രമാണ് ചാലിയാറിൽ മത്സരിക്കുകയെന്ന പ്രത്യേകതയുണ്ട്. പത്തിലേറേ ബോട്ട്‌ ക്ലബ്ബുകളും നിരവധി തുഴക്കാരുമുള്ളജില്ലയിൽ ഓണം വാരാഘോഷ ഭാഗമായി മത്സരത്തെക്കുറിച്ച് ആലോചിക്കാത്തതിൽ അമർഷത്തിലാണ് വള്ളംകളി പ്രേമികൾ. കവ്വായിക്കായലിലും തേജസ്വിനിയിലും ഐ.പി.എൽ. മാതൃകയിൽ മത്സരം സംഘടിപ്പിക്കാൻ സാധിക്കുമെന്ന് ബോട്ട് ക്ലബ്ബ് ഭാരവാഹികളും സൂചിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..