കോൺഗ്രസ് പ്രതിഷേധം 24-ന്


പള്ളിക്കര : സി.പി.എം. സ്വാധീന മേഖലയിൽ പൊതുസ്ഥലം കൈയേറി നിർമിച്ച കൊടിമരങ്ങളും സ്തൂപങ്ങളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് 24 മുതൽ പ്രതിഷേധിക്കാൻ കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.പി.സി.സി. നിർവാഹകസമിതിയംഗം ഹക്കീം കുന്നിൽ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി.എം.ഷാഫി അധ്യക്ഷനായി. വി.വി.കൃഷ്ണൻ, ബാലകൃഷ്ണൻ നായർ, ചന്ദ്രൻ തച്ചങ്ങാട്, സുന്ദരൻ കുറിച്ചിക്കുന്ന്, മാധവൻ അലക്കൽ, ബേബി നാരായണൻ, രാജേഷ് പള്ളിക്കര, മജീദ് പള്ളിക്കര, ‌ഹനീഫ് മൗവൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..