പൂർവവിദ്യാർഥി കുടുംബസംഗമം


ഉദുമ ഗവ. ഹയർ ഹയർസെക്കൻഡറി സ്കൂൾ 1984-ലെ എസ്.എസ്.എൽ.സി. ബാച്ച് സഹപാഠി കുടുംബസംഗമത്തിൽ പങ്കെടുത്തവർ

പാലക്കുന്ന് : ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി. 1984 ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കൂട്ടായ്‌മയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് പ്രസ് ഫോറം അവാർഡ് നേടിയ പൂർവവിദ്യാർഥി വിജയരാജ് ഉദുമയെ അനുമോദിച്ചു.

പ്രസിഡന്റ് വേണുഗോപാലൻ പാലക്കുന്ന് അധ്യക്ഷനായി. എച്ച്. വേലായുധൻ, വിജയൻ അച്ചേരി, ഷെരീഫ് കാപ്പിൽ, നാരായണൻ പള്ളം, ശാന്ത പാലക്കിൽ, ജെമീല, നസീറ, രാജാഗോപാലൻ, സംസു മാങ്ങാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വേണുഗോപാലൻ പാലക്കുന്ന് (പ്രസി.), നാരായണൻ പള്ളം, ശാന്ത പാലക്കിൽ (വൈ. പ്രസി.), എച്ച്. വേലായുധൻ (സെക്ര.), പ്രേമ രാഘവൻ (ജോ. സെക്ര), ഷെരീഫ് കാപ്പിൽ (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..