ഓണത്തിന് രുചിക്കൂട്ടായി കുടുംബശ്രീയുടെ ശർക്കരവരട്ടി


23 കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്നത് 100 ഗ്രാമിന്റെ 2,89,500 പായ്ക്കറ്റ് ശർക്കരവരട്ടി

നീലേശ്വരം കണിച്ചിറ നന്മ കുടുംബശ്രീയുടെ കീഴിലുള്ള മഹിമ കാറ്ററിങ് യൂണിറ്റിൽ ശർക്കരവരട്ടി തയ്യാറാക്കുന്നു

ചെറുവത്തൂർ : ഓണസദ്യയ്ക്ക് രുചി പകരാൻ ഓണക്കിറ്റിൽ കുടുംബശ്രീയുടെ ശർക്കരവരട്ടി. സിവിൽ സപ്ലൈസ് വകുപ്പിന്റെ കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലേക്ക് കുടുംബശ്രീ മുഖാന്തരം ശർക്കരവരട്ടിയെത്തിക്കാൻ തുടങ്ങി. ജില്ലയിൽ വിതരണംചെയ്യുന്നതിന് 100 ഗ്രാം ശർക്കരവരട്ടിയുടെ 2,89,500 പായ്ക്കറ്റ് നൽകാനുള്ള ഉത്തരവാദിത്വമാണ് കുടുംബശ്രീ ജില്ലാമിഷൻ ഏറ്റെടുത്തത്. ജില്ലയിലെ 23 കുടുംബശ്രീ യൂണിറ്റുകൾക്കാണ് ചുമതല. കാസർകോട് ഡിപ്പോയിലേക്ക് 1,43,000-ഉം കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് 1,46,500 പായ്ക്കറ്റും നൽകണം. ഇതിനായി ഒരു ദിവസത്തെ പരിശീലനം തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അഗംങ്ങൾക്ക് കാസർകോട്ട് നൽകി. ഓഗസ്റ്റ് 18-നകം പൂർണമായും എത്തിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകർ.

100 ഗ്രാം പായ്ക്കറ്റിന് 27 രൂപ വീതം കുടുംബശ്രീക്ക് ലഭിക്കും. കഴിഞ്ഞ തവണ 50 ഗ്രാം കശുവണ്ടിയും കുടുംബശ്രീ മുഖാന്തരം നൽകിയിരുന്നു. കഴിഞ്ഞതവണ പൊതുമാർക്കറ്റിൽനിന്നും ശർക്കരവരട്ടിയെത്തിച്ച് പായ്ക്കറ്റിൽ നിറച്ച് കുടുംബശ്രീയുടെ ലേബലുണ്ടാക്കിയെന്ന ആക്ഷേപമുണ്ടായിരുന്നു.

ഇത്തവണ ഒരു പരാതിക്കും ഇടംകൊടുക്കാതെ സി.ഡി.എസ്. മുഖാന്തരം തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്കും സംരംഭങ്ങൾക്കുമാണ് ചുമതല നൽകിയിരിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..