തുറമുഖ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് താഴിടുന്നു : തീരം ഞെരുക്കി ചെലവുചുരുക്കൽ


•  മടക്കര പഴയ ഫിഷ്‌ലാൻഡിങ് സെന്ററിലെ ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസ്

ചെറുവത്തൂർ: രണ്ട് നഗരസഭകൾ, അഞ്ച് തീരദേശ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തുറമുഖ എൻജിനിയറിങ് ചെറുവത്തൂർ ഡിവിഷൻ ഓഫീസിന് താഴിടുന്നു.

ചെലവ് ചുരുക്കാൻ സർക്കാർ കണ്ടെത്തിയ കുറുക്കുവഴികളിലൊന്നാണിത്. തൃക്കരിപ്പൂർ മുതൽ അജാനൂർവരെയുള്ള തീരദേശ വികസനപദ്ധതികൾ നടപ്പാക്കുന്ന അസി. എൻജിനിയറുടെ കാര്യാലയം നിർത്തലാക്കുന്നതോടെ മത്സ്യത്തൊഴിൽ മേഖലയ്ക്ക് ഉൾ​െപ്പടെ കരിനിഴൽ വീഴും.

തുറമുഖ എൻജിനിയറിങ് വകുപ്പിന് കീഴിൽ നിലവിൽ മഞ്ചേശ്വരം, കാസർകോട്, ചെറുവത്തൂർ ഡിവിഷൻ ഓഫീസുകളാണുള്ളത്. അതിൽ ചെറുവത്തൂർ ഡിവിഷൻ ഇല്ലാതാകുന്നതോടെ മൂന്ന് ഡിവിഷനിൽ അനുവദിക്കുന്ന പദ്ധതികളും ഫണ്ടും രണ്ടിലേക്ക് ചുരുങ്ങും.

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകൾ, അജാനൂർ, ചെറുവത്തൂർ, വലിയപറമ്പ്‌, പടന്ന, തൃക്കരിപ്പൂർ എന്നി തീരദേശ പഞ്ചായത്തുകളുടെ വികസന മുരടിപ്പായിരിക്കും ഫലം.

മലബാറിലെ ഏറ്റവും വലിയ മീൻപിടിത്ത തുറമുഖമാണ് ചെറുവത്തൂരിലേത്.

അതിന്റെ നിർമാണഘട്ടത്തിലാണ് ചെറുവത്തൂർ ഡിവിഷൻ തുറന്നത്.

2015-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെറുവത്തൂർ തുറമുഖം ഉദ്ഘാടനം ചെയ്തു. തുടർന്നിങ്ങോട്ട് ഒരോ വർഷവും 10 കോടി രൂപയിലധികം വരുന്ന വികസനപ്രവൃത്തികളാണ് ചെറുവത്തൂർ ഡിവിഷനുകീഴിൽ നടപ്പാക്കിയത്.

12 തീരദേശ റോഡ്, കൃത്രിമ ദ്വീപ്, നിശ്ചലമായിരുന്ന നീലേശ്വരം ഫിഷ്‌ലാൻഡിങ് സെന്റർ സജീവമാക്കാനുള്ള പദ്ധതികൾ, ബോട്ട് വേ നിർമാണം തുടങ്ങി ഒട്ടേറേ വികസന പ്രവൃത്തികളാണ് നടപ്പാക്കിയത്.

ചെറുവത്തൂർ തുറമുഖത്ത് ലോ ലെവൽ ജെട്ടിയുടെയും തുറമുഖത്തിന് അഭിമുഖമായുള്ള കൃത്രിമ ദ്വീപിൽ 70 ലക്ഷം രൂപയുടെയും പ്രവൃത്തി നടന്നുവരികയാണ്.

നിർദിഷ്ട അജാനൂർ തുറമുഖത്തിന്റെ ചുമതലയും ചെറുവത്തൂർ ഡിവിഷനാണ്.

സബ്ഡിവിഷൻ ഓഫീസ് നിലനിർത്തണം

: ചെറുവത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തിരദേശ വികസനത്തിന് തിരിച്ചടിയാകും. തുടങ്ങിവെച്ച ഒട്ടേറെ പ്രവൃത്തികൾ പൂർത്തികരിക്കാനുണ്ട്. നിലവിൽ ഈ മേഖലയ്ക്ക് ലഭിക്കുന്ന പദ്ധതി ആനുകൂല്യം നഷ്ടപ്പെടാൻ ഇടവരും.

സി.വി.പ്രമീള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ചെറുവത്തൂർ

മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തും

: തൃക്കരിപ്പൂർ മുതൽ അജാനൂർ വരെയുള്ള തീരമേഖലയിൽ പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും. മത്സ്യത്തൊഴിൽ മേഖല ഉൾപ്പെടെയുള്ള തീരദേശവികസനത്തിന് മടക്കരയിലെ ചെറുവത്തൂർ ഡിവിഷൻ അനിവാര്യമാണെന്ന് ധനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും

എം.രാജഗോപാലൻ എം.എൽ.എ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..