വൈദ്യുതിനിയമ ഭേദഗതി ബിൽ; ജീവനക്കാർ ജോലി ബഹിഷ്കരിച്ചു


• വൈദ്യുതിനിയമ ഭേദഗതി ബില്ലിനെതിരെ കാഞ്ഞങ്ങാട്ട്‌ നടത്തിയ പ്രതിഷേധം നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്യുന്നു

കാസർകോട് : വൈദ്യുതിനിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്‌സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ.) ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി.

കാഞ്ഞങ്ങാട്ട്‌ കെ.വി.രാഘവൻ, നീലേശ്വരം കെ.ഉണ്ണി നായർ, പടന്നക്കാട്ട്‌ പി.കെ.നിഷാന്ത്, തൃക്കരിപ്പൂരിൽ പഞ്ചായത്ത് പ്രസിഡന്റ്് സത്താർ വടക്കുമ്പാട്, ചോയ്യങ്കോട്ട്‌ പി.സുകുമാരൻ, പടന്നയിൽ മുഹമ്മദ് അസ്‌ലം, ഭീമനടിയിൽ ടി.കെ.സുകുമാരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

നല്ലോമ്പുഴയിൽ കെ.കെ.മോഹനൻ, കയ്യൂരിൽ എം.ബാലകൃഷ്ണൻ, രാജപുരത്ത്‌ ഒക്ലാവ് കൃഷ്ണൻ, പിലിക്കോട്ട്‌ കെ.വി. ജനാർദനൻ എന്നിവരാണ് ഉദ്ഘാടനം ചെയ്തത്.

കാസർകോട്ട്‌ ഗിരി കൃഷ്ണൻ, ബേഡകത്ത്‌ എം.അനന്തൻ, ചട്ടഞ്ചൽ ഇ.മനോജ്കുമാർ, കുറ്റിക്കോലിൽ പഞ്ചായത്ത് പ്രസിഡന്റ്് മുരളി പയ്യങ്ങാനം എന്നിവർ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്ട്‌ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.വി.സുജാത, സീതാംഗോളിയിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ്് സുബ്ബണ്ണ ആൾവ എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..