എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം നാളെ തുടങ്ങും


കാസർകോട് : എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം വെള്ളിയാഴ്ച തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 12 മുതൽ 14 വരെ മുള്ളേരിയ ഗാളിമുഖം ഖലീൽ സ്വലാഹിലാണ് സാഹിത്യോത്സവം. വെള്ളിയാഴ്ച വൈകിട്ട് നാലിന് സംഘാടകസമിതി ചെയർമാൻ സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും.

ഐ.പി.ബി. ബുക്ക് പവലിയൻ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരികോത്സവം കവി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. അബ്ദു റഷീദ് സഅദി പൂങ്ങോട് അധ്യക്ഷനാകും. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കൃതികളാണ് ഇത്തവണത്തെ സാഹിത്യോത്സവത്തിലെ ചർച്ചാവിഷയം.

മൂന്ന് ദിവസങ്ങളിലായി 10 സ്റ്റേജുകളിലായി 142 മത്സരയിനങ്ങൾ സംഘടിപ്പിക്കും. ആയിരത്തിലധികം വിദ്യാർഥികൾ സംബന്ധിക്കും. ഞായാറാഴ്ച നടക്കുന്ന സമാപനസംഗമം സമസ്ത വൈസ് പ്രസിഡന്റ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി.എൽ.ഹമീദ്, എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്‌മാൻ സഖാഫി പൂത്തപ്പലം, ജനറൽ സെക്രട്ടറി ഫാറുഖ് പൊസോട്ട്, ഇല്യാസ് കൊറ്റുമ്പ, സിദ്ദിഖ് പൂത്തപ്പലം എന്നിവർ സംബന്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..