കഞ്ചാവുമായി അറസ്റ്റിൽ


മുളിയാർ : കഞ്ചാവ് കൈവശംവെച്ചതിന് മധ്യവയസ്കനെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. നെക്രാജെ ചെർളടുക്കം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കൊല്ലം സ്വദേശി തെക്കൻ സലീം എന്ന എ.സലീ(49)മിനെയാണ് ആദൂർ പോലീസ് മാസ്തിക്കുണ്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്‌ സമീപത്തുവെച്ച്‌ പിടിച്ചത്. കൈവശം സൂക്ഷിച്ചിരുന്ന 35ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. മുൻപും നിരവധി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ കഞ്ചാവ് കടത്തിയ കുറ്റത്തിന് ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. ആദൂർ എസ്.ഐ. മധുസൂതനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..