കുടുംബശ്രീ ജില്ലയിൽ നിർമിച്ചത് ഒന്നരലക്ഷം ദേശീയപതാകകൾ


ഹർ ഘർ തിരംഗ പരിപാടിക്കായി ജില്ലയിൽ കുടുംബശ്രീ നിർമിച്ച ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി നിർവഹിക്കുന്നു

കാസർകോട് : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഹർ ഘർ തിരംഗ പരിപാടിക്കായി കുടുംബശ്രീ ജില്ലയിൽ ഒന്നരലക്ഷം ദേശീയപതാകകൾ നിർമിച്ചു. ദേശീയപതാകകളുടെ വിതരണോദ്ഘാടനം കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ദേശീയപതാക കളക്ടർക്ക് കൈമാറി.

152 കുടുംബശ്രീ യൂണിറ്റുകൾക്കായിരുന്നു ദേശീയപതാക നിർമിക്കാനുള്ള ചുമതല. വ്യാഴാഴ്ച വൈകീട്ടോടെ മുഴുവൻ പതാകകളും തദ്ദേശസ്ഥാപനങ്ങൾ മുഖേന സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കിടയിലും വിതരണംചെയ്യും.

പോളിയെസ്റ്റർ, കോട്ടൺ തുണിത്തരങ്ങളിൽ 20 സെന്റീമീറ്റർ വീതിയിലും 30 സെന്റീമീറ്റർ നീളത്തിലുമാണ് പതാകകൾ നിർമിച്ചിരിക്കുന്നത്. പോളിയെസ്റ്റർ പതാകയ്ക്ക് 30 രൂപയും കോട്ടൺ പതാകയ്ക്ക് 40 രൂപയുമാണ് വില. ഷാനവാസ് പാദൂർ, ജെയ്സൺ മാത്യു, പ്രകാശൻ പാലായി, കെ.വി.നിധിഷ, ഷീബാ നായർ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..