Caption
കാഞ്ഞങ്ങാട് : ജില്ലയുടെ ബീച്ച് ടൂറിസം വികസനത്തിന്റെ പുതിയ കാൽവെപ്പായി ഹൊസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് ഒരുങ്ങുന്നു.
98.74 ലക്ഷം രൂപയുടെ വിനോദസഞ്ചാര പദ്ധതിയുടെ നിർമാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
ഭക്ഷണശാല, കരകൗശല വസ്തുക്കളുടെ വില്പനശാല, തീരദേശഭംഗി ആസ്വദിക്കാൻ കഴിയുംവിധമുള്ള ഇരിപ്പിടങ്ങൾ, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ശൗചാലയം തുടങ്ങിയ സൗകര്യങ്ങളാണ് കൈറ്റ് ബീച്ചിൽ ഒരുങ്ങുന്നത്.
മഴക്കാലം കഴിയുന്നതോടെ പദ്ധതി പൂർത്തീകരിച്ച് നടത്തിപ്പിനായി പാട്ടത്തിന് നൽകുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു. നിർമാണം പുരോഗമിക്കുന്ന ഹൊസ്ദുർഗ് കടപ്പുറം കൈറ്റ് ബീച്ച്


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..