ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് : പതാക ഉയർന്നു; പോരാട്ടം ഇന്നുമുതൽ


ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. പതാക ഉയർത്തുന്നു

കാസർകോട് : ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി ചെയർമാൻ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. പതാക ഉയർത്തി. കാസർകോട് നഗരസഭയും ജില്ലാ പവർലിഫ്റ്റിങ്‌ അസോസിയേഷനും സംയുക്തമായി കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ 14 വരെയാണ് മത്സരം നടത്തുക. കേരളം ഉൾപ്പെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽനിന്നുമുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സ്ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് എന്നീ മൂന്നിനങ്ങളിലാണ്‌ മത്സരങ്ങൾ നടക്കുക. വിജയികൾ അടുത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്, വേൾഡ് ചാമ്പ്യൻഷിപ്പ് എന്നീ അന്താരാഷ്ട്ര മത്സരങ്ങൾക്ക് യോഗ്യരാകും. പതാക ഉയർത്തുന്നതിന് മുന്നോടിയായി കാസർകോട് നഗരത്തിൽ മാർച്ച് പാസ്റ്റ്‌ സംഘടിപ്പിച്ചു. ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച രാവിലെ 10-ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴിന് തുടങ്ങി വൈകിട്ട് ഏഴിന് സമാപിക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപനം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..