സൗജന്യ ഓണക്കിറ്റ് വിതരണം: സേവനമായി കാണണമെന്ന് സർക്കാർ


1 min read
Read later
Print
Share

കമ്മിഷൻ കുടിശ്ശിക എവിടെയെന്ന് റേഷൻ വ്യാപാരികൾ

Caption

കാസർകോട് : റേഷൻ വ്യാപാരികളോട് ഇത്തവണത്തെ ഓണക്കിറ്റ് വിതരണം സേവനമാക്കണമെന്ന് സർക്കാർ. കോവിഡ്‌ കാലത്തും ഓണത്തിനുമായി വിതരണം ചെയ്ത കിറ്റിന്റെ 11 മാസത്തെ കമ്മിഷൻ കുടിശ്ശിക നൽകാൻ ബാക്കിനിൽക്കെയാണിത്. 2020 ഏപ്രിൽ മുതൽ ആരംഭിച്ച കിറ്റ് വിതരണത്തിൽ ആദ്യ രണ്ടുമാസത്തെ കമ്മിഷൻ മാത്രമാണ് സർക്കാർ നൽകിയത്.

പലതവണ ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറാകാത്തതിനാൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) കേസിന് പോയി ഹൈക്കോടതിയിൽനിന്ന്‌ അനുകൂലവിധി നേടിയിരുന്നു. എന്നിട്ടും കുടിശ്ശിക വീട്ടാത്തതിനാൽ കോടതിയലക്ഷ്യ കേസും നടന്നുവരികയാണ്.

നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റിന് കടത്തുകൂലി മാത്രം 13 രൂപ നൽകുമ്പോഴാണ് വ്യാപാരികളോട് മാത്രം അനീതി എന്ന വിമർശനവും ശക്തമാണ്. ആദ്യം കിറ്റൊന്നിന് ഏഴുരൂപ നിരക്കിലായിരുന്നു കമ്മിഷൻ നിശ്ചയിച്ചിരുന്നത്. പിന്നീടത് അഞ്ചുരൂപയാക്കി. ഇതും നൽകാതെ സേവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. മറ്റെല്ലാ വിഭാഗവും സേവനം ചെയ്താൽ റേഷൻ വ്യാപാരികളും അതിന് തയ്യാറാണെന്ന് എ.കെ.ആർ.ആർ.ഡി.എ. ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.

അതേസമയം കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ റേഷൻ കടകളിലൂടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ കുടിശ്ശിക നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് 2021 മേയ് മാസം റേഷൻ കടകൾ വഴി 85,29,179 കിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ മാത്രമാണ്. കിറ്റിന് അഞ്ചുരൂപ നിരക്കിൽ 4,26,45,895 രൂപ അനുവദിക്കുകയാണെന്നാണ് അറിയിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..