9500 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തു


മഞ്ചേശ്വരം : കാറിൽ കടത്തുകയായിരുന്ന 9500 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തു. പാൻമസാല കടത്തിയ രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്വദേശികളായ ഷബീർ (35), ബഷീർ (37) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. വി.വി.മനോജിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ സന്തോഷ്‌കുമാർ, എസ്.ഐ. ടോണി ജെ. മറ്റം, സി.പി.ഒ.മാരായ ആരിഫ്, റിനീത്, വിഷ്ണു, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..