അടുത്ത അധ്യയനവർഷംമെഡിക്കൽ കോളേജ് തുടങ്ങാനാകുമെന്ന് പ്രതീക്ഷ


കാഞ്ഞങ്ങാട് : ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയനവർഷത്തിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 272 തസ്തികകളിൽ പകുതി നിയമനം നടത്തിയെന്നും ആസ്പത്രി പ്രവർത്തനം ആരംഭിക്കുമ്പോൾ അവശേഷിക്കുന്ന നിയമനം നടത്തുമെന്നും മന്ത്രി കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെദ്യുതീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്. ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി മുപ്പത് കോടി രൂപ നിക്കിവെച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആസ്പത്രിയെന്നതാണ് നമ്മുടെ സ്വപ്നം. അതിനാൽ നിർമാണങ്ങളിൽ ഒരുതരത്തിലുള്ള കാലതാമസവും പാടില്ല. നിർമാണച്ചുമതല വഹിക്കുന്നവരും കരാറുകാരും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. കൃത്യസമയത്ത് നിർമാണം പൂർത്തീകരിക്കാത്തത് എന്തുകൊണ്ടാണെന്നത്‌ അന്വേഷിക്കും. കാരാറുകാരന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

കാസർകോടിന്റെ ആരോഗ്യമേഖലയെ കൈപിടിച്ചുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജില്ലയിൽ ന്യൂറോളജിസ്റ്റ് ഇല്ലെന്ന പ്രശ്നം ഡോക്ടർമാരുടെ ജോലി ക്രമീകരണത്തിലൂടെ പരിഹരിച്ചു. ജില്ലാ ആസ്പത്രിയിൽ കാത്ത് ലാബ് സ്ഥാപിച്ചു. കാർഡിയാക് കെയർ യൂണിറ്റ് പൂർത്തിയായതോടെ കാർഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കി. ഓരോ ദിവസവും കാസർകോടിന്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ സർക്കാർ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..