എം.ഡി.എം.എ.യുമായി മൂന്നുപേർ അറസ്റ്റിൽ


കാഞ്ഞങ്ങാട് : കാറിൽ കടത്തുകയായിരുന്ന 1.78 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് പടന്നക്കാട് കുറന്തൂരിലെ റാഷിദ് (30), പടന്നക്കാട്ടെ സഹോദരങ്ങളായ തമീം (31), തഹ്‌സീൻ (33) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ. കെ.പി.സതീഷ് അറസ്റ്റുചെയ്തത്.

ബെംഗളൂരുവിൽനിന്ന് മയക്കുമരുന്നുമായി വരികയായിരുന്നു ഇവർ. കാഞ്ഞങ്ങാട് സൗത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. രണ്ട്‌ പാക്കറ്റുകളിലായിട്ടാണ് എം.ഡി.എം.എ. മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..