സി.പി.ഐ. ജില്ലാ സമ്മേളനം തുടങ്ങി : ബിഹാറിലെ രാഷ്ട്രീയപ്രതിഭാസം മാറ്റത്തിന്റെ സൂചന -പന്ന്യൻ രവീന്ദ്രൻ


കാഞ്ഞങ്ങാട്ട് സി.പി.ഐ. ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ ബങ്കളം കുഞ്ഞികൃഷ്ണൻ പതാക ഉയർത്തുന്നു

കാഞ്ഞങ്ങാട് : ബിഹാറിലെ രാഷ്ട്രീയപ്രതിഭാസം ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്ന്് സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. കേന്ദ്രഭരണം ജനാധിപത്യസംവിധാനത്തെതന്നെ ഫ്രീസറിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കേന്ദ്രഭരണത്തിന് ബദലായി ഒരു മതനിരപേക്ഷസഖ്യം മുന്നോട്ടുവരികതന്നെ ചെയ്യും. സങ്കുചിതതാത്‌പര്യം പുലർത്തി ചാഞ്ചാട്ടക്കാരായി മാറിയിരിക്കുന്ന കോൺഗ്രസാണ് മതനിരപേക്ഷ ബദലിന് തടസ്സമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ദേശീയ കൗൺസിലംഗം ഇ. ചന്ദ്രശേഖരൻ എംഎൽഎ., സംസ്ഥാന നിർവാഹക സമിതിയംഗം സി.പി. മുരളി, സംസ്ഥാന കൗൺസിലംഗം ടി. കൃഷ്ണൻ, ജില്ലാ അസി. സെക്രട്ടറിമാരായ സി.പി. ബാബു, വി. രാജൻ, ജില്ലാ നിർവാഹക സമിതയംഗങ്ങളായ കെ.എസ്. കുര്യാക്കോസ്, ബി.വി. രാജൻ, എം. അസിനാർ, അഡ്വ. വി. സുരേഷ് ബാബു, മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാർഗവി, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം. ശ്രീജിത്, സ്വാഗതസംഘം കൺവീനർ കെ.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

നേരത്തെ പൊതുസമ്മേളനനഗരിയിൽ ബങ്കളം കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. ശനി, ഞായർ ദിവസങ്ങളിൽ മാണിക്കോത്ത് എം.വി.എസ്. ഓഡിറ്റോറിയത്തിലെ കെ.വി. സരോജിനിയമ്മ നഗറിൽ പ്രതിനിധി സമ്മേളനം നടക്കും.

ശനിയാഴ്ച രാവിലെ 10-ന് കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..