വ്യാപാരദിനാഘോഷവും ഉദ്ഘാടനവും


• പാലക്കുന്ന് വ്യാപാരിഭവനിൽ എക്സിക്യൂട്ടീവ് ഹാളും ഭക്ഷണശാലയും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : വ്യാപാരദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റിന്റെ നവീകരിച്ച എക്സിക്യൂട്ടീവ് ഹാളും പുതിയ ഭക്ഷണശാലയും ജില്ല പ്രസിഡന്റ് കെ. അഹമ്മദ്‌ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന് കിഴക്കേവളപ്പിൽ ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ കരിപ്പോടി, അബ്ദുൽ റഷീദ്, ചന്ദ്രശേഖരൻ (ചെമ്മരൻ) തായത്ത്‌, പി.പി.കുഞ്ഞിരാമൻ എന്നിവരെയും കാഞ്ഞങ്ങാട് പ്രസ് ഫോറം അവാർഡ് നേടിയ കാസർകോട് വിഷൻ റിപ്പോർട്ടർ വിജയരാജ് ഉദുമയെയും ആദരിച്ചു. എം.എസ്.ജംഷീദ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, മാഹിൻ കോളിക്കര, വൈസ് പ്രസിഡന്റ് എ.വി.ഹരിഹരസുതൻ, കുഞ്ഞിരാമൻ ആകാശ്, കെ.വി.ബാലകൃഷ്ണൻ, ഗംഗാധരൻ പള്ളം, ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..