രുചിയേറും ഇലക്കറികളുമായി സീഡ് കൂട്ടുകാർ


പള്ളിക്കര : കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടറിവുകൾ തിരികെ പിടിക്കാൻ പള്ളിക്കര ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് അംഗങ്ങൾ ഇലക്കറിമേള നടത്തി.

തൊടികളിൽ ലഭ്യമായ താളും തകരയും ചീരയും മുരിങ്ങയിലയും ബസലയുമെല്ലാം അവർ അമ്മമാരുടെ സഹായത്തോടെ രുചിയേറും ഇലക്കറികളാക്കി വിളമ്പി. കർക്കടകത്തിലെ പത്തിലക്കറിയും ഇതിൽ സ്ഥാനം പിടിച്ചു. മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർമാരായ രമയും വിജയലക്ഷ്മിയും പരിപാടി ഏകോപിപ്പിച്ചു. പ്രിൻസിപ്പൽ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മനോഹരൻ, ശിഹാബ്, ബഷീർ, രമ, ലത, സജിത, ഷീബ, ഷൈലജ, ഹരിപ്രിയ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..