ലഹരിമുക്ത ബോധവത്കരണ ക്ലാസ്


പാലക്കുന്ന് : ലഹരിമുക്ത പ്രചാരണത്തിന് വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പി.കെ.രാജു കുട്ടികളോട് ആവശ്യപ്പെട്ടു. ക്ളീൻ കാസർകോടിന്റെ ഭാഗമായി പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ലഹരിമുക്ത ബോധവത്കരണ ക്ലാസ് ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷനായി.

ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ, ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ എം.ജി.രഘുനാഥ്, വി.വേണുഗോപാലൻ, ഉദുമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.പി.ഷാജി, പ്രഥമാധ്യാപകൻ ടി.വി.മധുസൂദനൻ, കെ.വി.അഷ്റഫ്, പി.ശരത്, ശാന്ത പാലക്കിൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..