കർക്കടക ഔഷധക്കഞ്ഞിയൊരുക്കി വൈദ്യകൂട്ടായ്മ


•  ഉദുമ ഉദയമംഗലത്ത് നടന്ന കർക്കടക ഔഷധക്കഞ്ഞിക്കൂട്ട് പരിചയപ്പെടുത്തൽ കെ.എ.പി.വി.എഫ്. സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ.വി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : ആയുർവേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയും പൈതൃകം പാരമ്പര്യ നാട്ടുവൈദ്യ സ്വയംസഹായ സംഘവും ചേർന്ന് 'കർക്കടക ഔഷധക്കഞ്ഞിക്കൂട്ട്' സംഘടിപ്പിച്ചു.

ഉദുമ ഉദയമംഗലത്ത്‌ നടന്ന പരിപാടിയിൽ ജില്ലയിലെ പല പ്രദേശത്തുള്ള ആയുർവേദ വൈദ്യന്മാർ തയ്യാറാക്കിക്കൊണ്ടുവന്ന വിവിധങ്ങളായ ഔഷധക്കഞ്ഞി നാട്ടുകാർക്ക് പരിചയപ്പെടുത്തി. അൻപതിതിലധികം പച്ചമരുന്നുകൾ, അങ്ങാടിമരുന്നുകൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, മധുരത്തിന് നാടൻ ചക്കരയും മറയൂർ ശർക്കരയും ഇന്തുപ്പും പാകത്തിന് ചേർത്ത് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്‌ തുടങ്ങിയവ ചേർത്തുണ്ടാക്കിയ ഔഷധക്കഞ്ഞി രുചിക്കാൻ നിരവധി പേരെത്തി.

പൊടിപ്പള്ളത്തെ രതീഷ് വൈദ്യർ, മുന്നാട്ടെ കെ.പി. സുഭദ്ര വൈദ്യർ, ചീമേനിയിലെ വി. തമ്പാൻ വൈദ്യർ, തൃക്കരിപ്പൂരിലെ കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ഞിക്കൂട്ട് ഒരുക്കിയത്.

ഇതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ കെ.എ.പി.വി.എഫ്. ജില്ലാ പ്രഡിഡന്റ് പി. കെ. ചന്ദ്രൻ വൈദ്യർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എം. വൽസൻ, കെ. മുഹമ്മദലി, വി. തമ്പാൻ, പൊടിപ്പളം രതീഷ് മുന്നാട്, കെ.പി. സുഭദ്ര എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..