പൊതുയോഗവും സ്വർണ മെഡൽ വിതരണവും


പാലക്കുന്ന് : കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് അംഗങ്ങളുടെ പൊതുയോഗവും സ്വർണ മെഡൽ വിതരണവും നടത്തി. അംഗങ്ങളുടെ മക്കളിൽ എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കാഞ്ഞങ്ങാട് കിഴക്കുംകരയിലെ മാളവിക വിനോദിന് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി സ്വർണ മെഡൽ സമ്മാനിച്ചു.

ജനറൽ സെക്രട്ടറി യു.കെ.ജയപ്രകാശ്, കെ.ഇബ്രാഹിം, എം.വി.ബാലകൃഷ്ണൻ, കെ.വി.ബാലകൃഷ്ണൻ, നാരായണൻ കുന്നുമ്മൽ, സി.ആണ്ടി, കൃഷ്ണൻ ചന്ദ്രാലയം, പി.വി.കുഞ്ഞിക്കണ്ണൻ, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് ആരോഗ്യ കിറ്റും ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി കപ്പൽ ജീവനക്കാർക്ക് ത്രിവർണ പതാകയും എത്തിച്ച മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപ്പലോട്ടക്കാരുടെ സംഘടനയായ എൻ.യു.എസ്.ഐ.യെ യോഗം അഭിനന്ദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..