തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നു
തളങ്കര : കാടുകയറിക്കിടക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ നാലുഭാഗവും വൃത്തിയാക്കാൻ തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വോളൻറിയർമാരെത്തി.
സ്വച്ഛത പക് വാഡ പരിപാടിയുടെ ഭാഗമായാണ് അവരെത്തിയത്. സ്റ്റേഷനിൽ തീവണ്ടിയിറങ്ങി നടന്നുവരുന്ന പഴയ റെയിൽവേ സ്റ്റേഷൻ റോഡും റോഡിന്റെ അരികും കാടുകയറി ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായിട്ടുണ്ട്.
രാത്രിയിൽ വണ്ടിയിറങ്ങി നടന്നുപോകുന്നവർക്ക് ഈവഴിയുള്ള യാത്ര വളരെ ദുസ്സഹമാണ്. ഒരുഭാഗത്ത് മാലിന്യം നിറഞ്ഞ് മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയും അവിടെയുണ്ട്. അതുപോലെ റെയിൽവേയുടെ മുൻഭാഗത്തുള്ള റോഡരികിലും കാടുപിടിച്ച് യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ ഭാഗങ്ങളിലൊക്കെയാണ് വൊളൻറിയർമാർ ശുചീകരണം നടത്തിയത്.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സമീർ വാഫി, അധ്യാപകരായ സവിത, ഗണേഷ്, രമ്യ, ആരിഫ, എൻ.എസ്.എസ്. വോളൻറിയർമാരായ സമാൻ അബ്ദുല്ല, അൻസബ, മജീദ്, സിനാൻ, മഹ്ഫൂസ്, മുഹമ്മദ്, ഐമൂന എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..