സിനിമാനടനായ പഞ്ചായത്തംഗത്തിന് ഭരണസമിതി സ്വീകരണം


•  പടന്ന ഗ്രാമപ്പഞ്ചായത്തംഗം പി.പി.കുഞ്ഞികൃഷ്ണന് പടന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഏർപ്പെടുത്തിയ സ്വീകരണത്തിൽ മുൻ ഡിവൈ.എസ്.പി. വി.മധുസൂദനൻ ഉപഹാരം നൽകുന്നു

പടന്ന :ഭരണസമിതിയിലെ സക്രിയമായ ഇടപെടലിനൊപ്പം സിനിമയിലും സജീവമായ പടന്ന ഗ്രാമപ്പഞ്ചായത്ത് അംഗം പി.പി.കുഞ്ഞികൃഷ്ണന് ഭരണസമിതിയുടെ ആദരം.

'ന്നാ താൻ കേസ് കൊട് ' എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കുഞ്ഞികൃഷ്ണൻ ഒൻപതാം വാർഡ് അംഗമാണ്.



മുൻ ഡിവൈ.എസ്.പി.യും സിനിമാനടനുമായ വി. മധുസൂദനൻ ഉപഹാരം നൽകി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി.അസ്‌ലം അധ്യക്ഷനായിരുന്നു.

അസി. സെക്രട്ടറി എൻ.കെ അജയൻ, വൈസ് പ്രസിഡന്റ്് പി.ബുഷ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രതില, സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ.എം. മുഹമ്മദ് റഫീഖ്, ടി.കെ.പി.ഷാഹിദ, പഞ്ചായത്തംഗം രാഘവൻ, കെ.അസൈനാർ കുഞ്ഞി, ടി.പി.കുഞ്ഞബ്ദുള്ള, കെ.വി.ജതീന്ദ്രൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..