പഴയ റെയിൽവേ സ്റ്റേഷൻ റോഡരികിൽ തള്ളിയ മാലിന്യം
തളങ്കര : പഴയ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നുപോകുന്നവർ ചോദിക്കുന്നു എപ്പോഴാാണ് അധികൃതർ കണ്ണ് തുറക്കുക? റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയിട്ടുണ്ട്. നായകളും മറ്റു ജീവികളും അത് കൊത്തിവലിച്ച് റോഡിലേക്ക് വലിച്ചിഴച്ചതുമൂലം കാൽനടയാത്രക്കാർക്ക് മൂക്ക് പൊത്തി മാത്രമേ ഇതിലൂടെ പോകാൻ കഴിയൂ.
നിരവധി പ്രധാന സർക്കാർ ഓഫീസുകളും റെയിൽവേയുടെ പ്രധാന ഓഫീസുകളും ഈ വഴിയിലാണുള്ളുത്. എന്നിട്ടും ഈ വഴിയിൽ മാലിന്യം കുമിയുന്നത് തടയാനാവുന്നില്ല. പലരും രാത്രിയിൽ വാഹനങ്ങളിലും മറ്റും കൊണ്ടു വന്ന് മാലിന്യം വലിച്ചെയുന്നുണ്ട്. അത്തരക്കാരെ പിടിച്ച് താക്കീത് ചെയ്ത് വിട്ടിട്ടുമുണ്ട്.
നഗരസഭ മുൻകൈയെടുത്ത് ഇവിടെ വൃത്തിയാക്കുന്നുണ്ട്. എന്നാലും മാലിന്യം തള്ളുന്നത് തുടരുകയാണ്. പരിസരവാസികളും കാൽനടയാത്രക്കാരും ഇതുമൂലം പ്രയാസത്തിലാണ്.
സമീപത്തെ നഗരസഭയുടെ സിവ്യൂ പാർക്ക് റോഡിലും അതിന്റെ മുൻഭാഗത്തുള്ള തീരദേശ റോഡിലും പതിവായി മാലിന്യം വലിച്ചെറിയുന്നുണ്ട്. റെയിൽവേയുടെ കീഴിലുള്ള സ്ഥലമായതുകൊണ്ട് റെയിൽവേ പോലീസിന്റെ ഇടപെടലുണ്ടായാൽ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാൻ പറ്റുമെന്നാണ് നാട്ടുകാർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..