പള്ളിക്കാൽ വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച സൗജന്യ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്തവർ
തളങ്കര : മുസ്ലിം ലീഗ് പള്ളിക്കാൽ വാർഡ് കമ്മിറ്റി റഹ്മാ സഹായ പദ്ധതിയുമായി സഹകരിച്ച് കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പും അനുമോദന സംഗമവും നടത്തി. നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനംചെയ്തു. മുസ്ലിം ലീഗ് ശാഖാ പ്രസിഡൻറ് അമാൻ അങ്കാർ അധ്യക്ഷനായി.
അണ്ടർ 19 കാസർകോട് ജില്ലാ ടീമിൽ ഇടംനേടിയ അഹമ്മദ് അലികൻസിനെയും ജില്ലാ സബ് ജൂനിയർ ഫുട്ബോൾ അസിസ്റ്റൻറ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട നവാസ് പള്ളിക്കാലിനെയും അനുമോദിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ സിദ്ധീഖ് ചക്കര, സഹീർ ആസിഫ്, ഇഖ്ബാൽ ബാങ്കോട്, സഫിയ മൊയ്തീൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..