Caption
തളങ്കര : തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുര മലയാളം പദ്ധതിക്ക് തുടക്കമായി. ചന്ദ്രഗിരി ലയൺസ് ക്ലബ്ബുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.വി.അബ്ദുൾസലാം പ്രഥമാധ്യാപിക സി.കെ.സ്വർണകുമാരിക്ക് ‘മാതൃഭൂമി’ പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം അധ്യക്ഷനായിരുന്നു. ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്, ജലീൽ മുഹമ്മദ്, ഷഫീഖ് കാപ്പിൽ, ഫറൂഖ് കാസ്മി, ട്രഷറർ എം.എ.സിദ്ദിഖ്, അധ്യാപകരായ കെ.ബാലമുരളി, പി.സി.മുനീർ, സീഡ് കോ ഓർഡിനേറ്റർ കെ.രജിത എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..