പഴയ റെയിൽവേ സ്റ്റേഷൻ റോഡ് നഗരസഭാ തൊഴിലാളികൾ ശുചീകരിക്കുന്നു
തളങ്കര : കാൽനടയാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന കാസർകോട് പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യം നഗരസഭാധികൃതർ നീക്കം ചെയ്തു.
റെയിൽവേ സ്റ്റേഷൻ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അധികൃതരുടെ ഇടപെടൽ. നിരവധി സർക്കാർ ഓഫീസുകൾ ഇവിടെ സ്ഥിതിചെയ്യുന്നതിനാൽ പല ആവശ്യങ്ങൾക്കായി വരുന്നവരും സമീപത്തെ സീവ്യൂ പാർക്കിലേക്ക് വരുന്നവരും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയായിരുന്നു. മാലിന്യം നീക്കംചെയ്തതിനോടൊപ്പം റോഡിലേക്ക് വളർന്നുകിടക്കുന്ന കാടുകൾ വെട്ടിമാറ്റുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..