ആദരിച്ചു


മാലിക് ദീനാർ യതീംഖാനയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുതിർന്ന അംഗങ്ങൾക്കുള്ള ആദരം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യുന്നു

തളങ്കര : ദഖീറത്തുൽ ഉഖ്‌റാ സംഘത്തിനുകീഴിൽ പ്രവർത്തിക്കുന്ന മാലിക് ദീനാർ യതീംഖാനയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുതിർന്ന അംഗങ്ങളെ ആദരിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. അനാഥ-അഗതി മന്ദിരങ്ങൾക്ക് മുടങ്ങിയ സർക്കാർ സഹായം പുനഃസ്ഥാപിക്കുന്നതിന് ശ്രമിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രസിഡന്റ് ടി.ഇ.അബ്ദുള്ള അധ്യക്ഷനായി. മാലിക് ദീനാർ യതീംഖാനയിലെ ആദ്യ ബാച്ച് വിദ്യാർഥികൾക്ക്‌ ഉപഹാരം നൽകി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ടി.എ.ഷാഫി, ഹസൈനാർ ഹാജി, അബ്ദുൾ ഹമീദ് മൗലവി, എം.എ.ലത്തീഫ്, അസീസ് കടപ്പുറം, കെ.എം.ഹനീഫ, ബി.യു.അബ്ദുള്ള, പി.എ.റൗഫ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..