സെലക്‌ഷൻ ട്രയൽസ് 13-ന്


എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ ശില്പശാല ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്യുന്നു

പടന്ന : കേരള പ്രീമിയർ ലീഗ് പ്രിലിമിനറി നോക്കൗട്ട് റൗണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഷൂട്ടേഴ്‌സ് യുണൈറ്റഡ് പടന്ന ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്‌ഷൻ ട്രയൽസ് 13-ന് രാവിലെ ഏഴിന്‌ നടക്കാവ് സിന്തറ്റിക് ടർഫ് സ്റ്റേഡിയത്തിൽ നടത്തും. 2004 ഡിസംബർ 31-ന് മുൻപ്‌ ജനിച്ചവരായിരിക്കണം. പങ്കെടുക്കാൻ താത്‌പര്യമുളളവർ നടക്കാവ് ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ: 8080000017, 9947616786, 9447169655.

ആസ്വാദനക്കുറിപ്പ് മത്സരം



വെള്ളരിക്കുണ്ട് : സി.വി. ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകം നോവൽ പുറത്തിറക്കിയതിന്റെ 40ാം വാർഷികത്തിൽ വള്ളിക്കടവ് കസബ യുവജനകേന്ദ്രം കോളേജ് വിദ്യാർഥികൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നു. നേരിട്ടോ അല്ലാതെയോ ഈ മാസം 17-നകം ലഭിക്കണം. ഫോൺ: 8848240231.

എസ്.കെ.എസ്.എസ്.എഫ്. ശില്പശാല

നീലേശ്വരം : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ശില്പശാല നടത്തി. ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി അധ്യക്ഷനായി. താജുദ്ധീൻ ദാരിമി, ഫാറൂഖ് ദാരിമി, യൂനുസ് ഫൈസി, പി.എച്ച്. അസ്ഹരി, മുഹമ്മദ് ഫൈസി, ഹംദുല്ല തങ്ങൾ, മൂസ നിസാമി, ഹാരിസ് ഹസനി, വി.കെ.ഹാഷിം എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..