തളങ്കര: ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ല് ‘എക്സ്പ്ലോറിക്ക 22 ‘ പ്രദർശനം നടത്തി. രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയുമുണ്ടായിരുന്നു. വീടുകളിൽ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഔഷധത്തോട്ടത്തിൽ വളരുന്ന വിവിധ തരം ഔഷധച്ചെടികളുടെ പ്രദർശനവും നടന്നു.
കാസർകോട് നഗരസഭാ മുൻ ചെയർമാനും ദഖീറത്തുൽ ഉഖ്റ സംഘം പ്രസിഡൻറുമായ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എ. ഷാഫി, എം.എ.ലത്തീഫ്, അമാനുല്ല, ബി.ഇ.അബ്ദുല്ല, ഫൈസൽ പടിഞ്ഞാർ, സത്താർ ഹാജി, പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസ്, മൊയ്തീൻ, ഹസ്സൻ പതിക്കുന്നിൽ, ഹക്കീം എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..