സമാന്തര ലോട്ടറിക്കച്ചവടം; ഒരാൾ അറസ്റ്റിൽ


പടന്ന : സമാന്തര ലോട്ടറിക്കച്ചവടത്തിലേർപ്പെട്ടയളെ ചന്തേര പോലീസ് സബ് ഇൻസ്‌പെക്ടർ എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തു. പടന്ന ഒ. യൂസഫിനെ (53) ആണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് പോലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിലുള്ള ചൂതാട്ടം. അറസ്റ്റിലാവുന്ന സമയം 30,000 രൂപ യൂസഫിന്റെ കൈയിലുണ്ടായിരുന്നു. ദിലീഷ്, സുജിൻ കുമാർ, സുരേഷ് എന്നിവർ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..