Caption
തളങ്കര : തളങ്കര വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവ് കാരണം ജനങ്ങൾ വലയുകയാണ്. നിലവിലുള്ള നാല് തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു.
ഒരു വില്ലേജ് ഓഫീസറും ഒരു വില്ലേജ് അസിസ്റ്റന്റും രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാരുമാണ് ഇവിടെ വേണ്ടത്. അതിൽ വില്ലേജ് ഓഫീസർ തസ്തികയിലും ഒരു ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലും ഒരുമാസമായി ആളില്ല.
രണ്ടുപേരും സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് ആൾ എത്താത്തതാണ് കാരണം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നണ്ട്.
കാസർകോട് വില്ലേജ് ഓഫീസർക്ക് ഇവിടത്തെ അധികചുമതല നൽകിയിട്ടുണ്ടെങ്കിലും രണ്ട് വില്ലേജുകളുടെയും ചുമതലയുള്ളതുകൊണ്ടുതന്നെ പരിമിതിയുണ്ട്. രണ്ട് ജീവനക്കാർ ഫീൽഡിൽ പോയാൽ ഓഫീസിൽ ആളില്ലാതാകും.
വിവിധ സ്കോളർഷിപ്പ് അപേക്ഷകൾക്ക് വരുമാന സർട്ടിഫിക്കറ്റും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും അനുവദിച്ചുകിട്ടേണ്ടത് വില്ലേജ് ഓഫീസിൽനിന്നായതിനാൽ വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..