ചെറുവത്തൂർ : ഭോപാലിൽ നടന്ന യൂത്ത് (അണ്ടർ-18) അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കേരളത്തിന് സ്വർണമെഡൽ സമ്മാനിച്ച വി.എസ്. അനുപ്രിയ, ഡിസ്‌കസ് ത്രോയിൽ വെള്ളിമെഡൽ നേടുകയും ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാൻ യോഗ്യത നേടുകയും ചെയ്ത കെ.സി. സർവാൻ, പരിശീലകൻ കെ.സി. ഗിരീഷ് എന്നിവരെ മയ്യിച്ച പൗരാവലി ആദരിച്ചു.
ചെറുവത്തൂർ മേൽപ്പാലം കേന്ദ്രീകരിച്ച് ബൈക്ക് റാലിയുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ മൂവരെയും മയ്യിച്ചയിലേക്ക് ആനയിച്ചു. ആദരസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നാടിന്റെ ഉപഹാരം സമ്മാനിച്ചു.
സംഘാടക സമിതി ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, അംഗം എം. മഞ്ജുഷ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാൻ, കെ. നാരായണൻ, ഒ. ഉണ്ണികൃഷ്ണൻ, എ.കെ. ചന്ദ്രൻ, വി. സുരേശൻ, സുധീരൻ മയ്യിച്ച, എം.പി. രഞ്ജിത്ത്, ഗിരീശൻ മല്ലക്കര, ടി.വി. വത്സരാജ്, എം. ശ്രീധരൻ, പി. സതീശൻ, കെ.വി. ശ്രീജേഷ്, ടി.പി. അനിൽകുമാർ, കെ.വി. പ്രമോദ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..