കർഷകസംഘം ജില്ലാസമ്മേളനം പാലക്കുന്നിൽ


പാലക്കുന്ന് : കർഷകസംഘം ജില്ലാസമ്മേളനം രണ്ട്, മൂന്ന് തീയതികളിൽ പാലക്കുന്ന്‌ പള്ളം മാഷ്‌ ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിന്‌ രാവിലെ പത്തിന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി ഉദ്ഘാടനം ചെയ്യും. തിങ്കഴാഴ്ച വൈകിട്ട് നാലിന്‌ ഉദുമ കേന്ദ്രീകരിച്ച് പ്രകടനമുണ്ട്. തുടർന്ന് പാലക്കുന്ന് പി.രാഘവൻ നഗറിൽ പൊതുയോഗം മുൻമന്ത്രി കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക-കൊടിമരജാഥകൾ ഒന്നിന്‌ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആരംഭിക്കും. പ്രതിനിധിസമ്മേളന നഗറിൽ ഉയർത്താനുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷിമണ്ഡപത്തിൽ രാവിലെ 10-ന്‌ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. സി.എച്ച്‌.കുഞ്ഞമ്പു എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ.ജയാനന്ദനാണ്‌ ലീഡർ. ഏരിയ പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ ലീഡറായുള്ള കൊടിമരജാഥ ഉദുമ മുല്ലച്ചേരി മൊട്ടമ്മലിലെ എം.കുഞ്ഞമ്പു നായർ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിക്കും. മൂന്നിന്‌ ജില്ലാ പ്രസിഡന്റ്‌ കെ.കുഞ്ഞിരാമൻ ഉദ്‌ഘാടനംചെയ്യും.

പൊതുസമ്മേളനനഗറിൽ ഉയർത്താനുള്ള പതാകജാഥ കയ്യൂർ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. ജില്ലാ ട്രഷറർ പി.ആർ.ചാക്കോ ലീഡറായുള്ള ജാഥയുടെ ഉദ്‌ഘാടനം പകൽ 11-ന്‌ സംസ്ഥാന കമ്മിറ്റിയംഗം എം.വി.കോമൻ നമ്പ്യാർ നിർവഹിക്കും. കൊടിമരജാഥ ചെർക്കാപ്പാറ എം.കുഞ്ഞിരാമൻ നഗറിൽ നിന്നാരംഭിക്കും.

മൂന്നുമണിക്ക് ജില്ലാ സെക്രട്ടറി പി.ജനാർദനൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിയറ്റംഗം ടി.പി.ശാന്തയാണ്‌ ലീഡർ. വൈകിട്ട്‌ 5.50-ന്‌ പൊതുസമ്മേളനനഗറിൽ സംഘാടകസമിതി ചെയർമാൻ മധു മുതിയക്കാൽ പതാകയുയർത്തും.

സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നാലിന് പാലക്കുന്നിൽ മലബാറിൽ കർഷകപ്രക്ഷോഭം എന്ന വിഷയത്തിൽ സെമിനാർ നടത്തും. തിങ്കളാഴ്ച രണ്ടുമണിക്ക് തിരുവക്കോളിയിൽ ഓലമെടയൽ മത്സരം നടത്തും.

പതാകദിനം ആചരിച്ചു

പാലക്കുന്ന് കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ചട്ടഞ്ചാലിലും സെക്രട്ടറി പി.ജനാർദനൻ ചെറുവത്തൂർ പൊൻമാലത്തും പതാകയുയർത്തി. ഉദുമ ഏരിയയിൽ 125 കേന്ദ്രങ്ങളിൽ പതാകയുയർത്തി. ഏരിയാസെക്രട്ടറി ഇ.കുഞ്ഞിക്കണ്ണൻ പള്ളത്തിങ്കാലിലും പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ പനയാലിലും പതാകയുയർത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..