തളങ്കര : വിദ്യാർഥികളെയും സ്ത്രീകളെയും ലക്ഷ്യംവെച്ച് ലഹരി മാഫിയ സജീവമായ സാഹചര്യത്തിൽ ബോധവത്കരണത്തിനൊരുങ്ങി തളങ്കര പ്രദേശം.
ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ തളങ്കര ഭാഗത്തെ മുഴുവൻ ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെയാണ് 30-ന് വൈകുന്നേരം മൂന്നിന് തളങ്കര മുസ് ലിം സ്കൂൾ മൈതാനത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. മുഴുവൻ ക്ലബുകളും പരിപാടിക്ക് പിന്തുന്നന അറിയിച്ചിട്ടുണ്ട്.
മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ കീഴിൽ മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കും തുടക്കംകുറിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നടന്ന യോഗം നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനംചെയ്തു. കാസർകോട് ഇൻസ്പെക്ടർ പി.അജിത്ത് കുമാർ പരിപാടി വിശദീകരിച്ചു. ടി.എ.ഷാഫി, കൗൺസിലർമാരായ എം.എസ്.സക്കറിയ്യ, സഹീർ ആസിഫ്, സിദ്ധീഖ് ചക്കര എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..