ലഹരി ഉപയോഗം തടയണം


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം സെമിനാർ സംസ്ഥാന കമ്മിറ്റിയംഗം പി.പി.ദിവ്യ ഉദ്‌ഘാടനംചെയ്യുന്നു

ഉദുമ : വിദ്യാർഥികൾക്കിടയിൽ വർധിച്ചവരുന്ന ലഹരി ഉപയോഗവും വിൽപ്പനയും കർശനമായി തടയണമെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ തുടങ്ങുക, രണ്ടുകുട്ടികൾ മുങ്ങിമരിച്ച പാക്കം ചെർക്കാപ്പാറയിലെ പൊതുകുളത്തിന്‌ ചുറ്റുമതിൽ നിർമിക്കുക, പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുക തുടങ്ങിയ പ്രമേയങ്ങളും തച്ചങ്ങാട്‌ നടന്ന സമ്മേളനത്തിൽ അവതരിപ്പിച്ചു.



പി.പി ശ്യാമളാദേവി, ഏരിയാ സെക്രട്ടറി വി.ഗീത, സംസ്ഥാന കമ്മിറ്റിയംഗം പി.സി.സുബൈദ, പി.ലക്ഷ്മി, സി.കെ.സതി, സിന്ധു പനയാൽ സി.വി.സുരേഷ്‌ എന്നിവർ സംസാരിച്ചു. 34 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: സിന്ധു പനയാൽ (പ്രസി.), പി ശാന്ത, വി പ്രേമലത (വൈസ്‌ പ്രസി.), സരോജനി പെരുമ്പള (സെക്ര.), കെ.വി.ജയശ്രീ, പ്രീന മധു (ജോ. സെക്ര.), സി.കെ.സതി (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..