ലഹരി വ്യാപനം: ജമാഅത്ത് കമ്മിറ്റികളും ബോധവത്കരണവുമായി രംഗത്ത്


Caption

കുമ്പള : വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ മഹല്ല് ജമാഅത്തുകളുടെയും ഇടപെടൽ. മൊഗ്രാൽ ചളിയങ്കോട് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണം കുമ്പള എ.എസ്.ഐ. സതീഷ് ഉദ്ഘാടനംചെയ്തു.

ജമാഅത്ത് വൈസ് പ്രസിഡൻറ് സയ്യിദ് കോയമ്മ തങ്ങൾ അൽ ഹാദി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ നാസർ മൊഗ്രാൽ മുഖ്യാതിഥിയായി.



തുടർന്നുനടന്ന മജ്‌ലിസുന്നൂറിന് സ്ഥലം ഖത്തീബ് അശ്റഫ് ഫൈസി ദേലംപാടി നേതൃത്വംനൽകി. ജനറൽ സെക്രട്ടറി ബദറുദ്ദീൻ ദീനാർ, അബ്ദുൽ റസാഖ് സഅദി, ഹസൈനാർ മൗലവി കന്തൽ, ആരിഫ് രിഫായി ദാരിമി, ബഷീർ ഫൈസി കമ്പാർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..