വർഗീയവിരുദ്ധ നിലപാടുകൾക്ക് പ്രസക്തിയേറുന്നു -പി.ജയരാജൻ


• തീയ്യർപാലം പാട്യം ഗോപാലൻ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്‌ വാർഷികം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

നീലേശ്വരം : പാട്യം ഗോപാലനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ഉയർത്തിപ്പിടിച്ച വർഗീയവിരുദ്ധ നിലപാടുകൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു.

തീയ്യർപാലം പാട്യം ഗോപാലൻ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് വാർഷികം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ മടത്തിനാട്ട് രാജൻ അധ്യക്ഷനായി.



മുൻ എം.പി. പി.കരുണാകരൻ, മുതിർന്ന സി.പി.എം. നേതാക്കളായ എ.കെ.നാരായണൻ, കെ.കുഞ്ഞിരാമൻ, പി.അമ്പാടി, കെ.വി.കുമാരൻ, പി.അമ്പു, കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ, ടി.വി.കുഞ്ഞിച്ചിരി, ടി.വി.കുഞ്ഞാമൻ എന്നിവരെയും പ്രവാസിയായ എം.കെ.രാമകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.

കമ്പവലി മത്സര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണനും വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സി.പി.എം. നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജനും തെയ്‌ക്വാൻഡോ സ്വർണ മെഡൽ ജേതാവിന് അമ്പലത്തറ ലോക്കൽ സെക്രട്ടറി ഒ.കുഞ്ഞികൃഷ്ണനും ക്വിസ് മത്സര വിജയികൾക്ക് എൽ.സി. അംഗം ടി.രാജനും സമ്മാനദാനം നടത്തി.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി.പ്രഭാകരൻ, കെ.നാരായണൻ, കെ.വി.പ്രമോദ്, കെ.സുകുമാരൻ, എ.വി.രാഘവൻ എന്നിവർ സംസാരിച്ചു.

27-ന് പ്രഭാതഭേരിയോടെ പാട്യം ദിനം ആചരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..