അവതാര രഹസ്യം


നവരാത്രി ചിന്തകൾ

Caption

വരാത്രിയിൽ ആദ്യത്തെ പ്രഥമ, ദ്വിതീയ, തൃതീയ എന്നീ തിഥികളുടെ അധിദേവതയായാണ് ശ്രീപാർവതിയെ കല്പിച്ചിരിക്കുന്നത്.

‘‘ശിവശ്ശക്ത്യായുക്തോ

യദി ഭവദി ശക്തഃ പ്രഭവിതും

ന ചേദേവം ദേവോ ന ഖലു

കുശലഃ സ്പന്ദിതുമപി’’-

(സൗന്ദര്യലഹരി ആദ്യശ്ലോകത്തിലെ വരികൾ)

ശിവൻ ശക്തിയുക്തനല്ലെങ്കിൽ ഒന്ന് സ്പന്ദിക്കാൻപോലും ശക്തനാവില്ല എന്നാണ് ശ്രീ ശങ്കരൻ പറയുന്നത്. ഉമ, കാർത്യായനി, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, ഭവാനി, സർവമംഗല, അപർണ, ഭൈരവി ഇങ്ങനെ പാർവതിക്ക് അനേകം പര്യായപദങ്ങളുണ്ട്.

ദക്ഷപുത്രിയായി പിറന്ന സതീദേവിയിൽ ശ്രീപാർവതിയുടെ ചരിത്രം ആരംഭിക്കുന്നു. ശിവനെ കർമനിരതനാക്കാൻതന്നെയാണ് അമ്മയുടെ ഈ അവതാരം.

ഹാലാഹലന്മാർ എന്ന ദൈത്യന്മാരെ നശിപ്പിക്കാനാണ് ഇങ്ങനെ അവതരിച്ചത്‌. ദക്ഷന്റെ കൊട്ടാരത്തിൽ മഹാദേവി സതി എന്ന രൂപത്തിൽ അവതരിക്കുന്നു എന്ന കഥയിൽ ദക്ഷയാഗാനന്തരം സതിയുടെ ആത്മാഹുതിയും ശിവന്റെ സങ്കടവും പറയുന്നു.

കശ്യപപ്രജാപതിയുടെയും ദിതിയുടെയും മകനായി വജ്രാംഗൻ എന്ന അസുരനെപ്പറ്റി വേറൊരു കഥ. താരകൻ എന്ന അസുരൻ തന്റെ പഞ്ചാഗ്നി മധ്യതപസ്സിനുശേഷം ലഭിച്ച വരംകൊണ്ട് ശിഷ്ടനിഗ്രഹം ആരംഭിച്ചു. താരകൻ നേടിയ വരം കൊണ്ടുണ്ടായ തുടർച്ചയായ സംഭവങ്ങളിലൂടെ പർവത നന്ദിനിയായി പാർവതി ജനിച്ചു. ശിവനിൽ അനുരക്തയായി. തന്റെ കറുത്തശരീരം, തപസ്സിനാൽ താമരപ്പൂവിന്റെ നിറമാക്കിയ പാർവതീദേവി ‘ഗൗരി’ എന്നനാമവും ധരിച്ചു.

ദേവിയുടെ പഴയ രൂപത്തിലെ കറുത്തനിറം കാർത്യായനീദേവിയായി രൂപംപൂണ്ടു. മഹാതേജസ്വിനിയായി മാറി. ത്രിശൂലം, ചക്രം, ശംഖം, വേൽ, വില്ല്, സൂര്യന്റെ അമ്പൊടുങ്ങാത്ത ആവനാഴി ഇങ്ങനെ നാനാവിധം ആയുധങ്ങളോടെ ചണ്ഡമണ്ഡാസുരന്മാരെ നിഗ്രഹിക്കുന്ന കഥ പറയുന്നുണ്ട്. അങ്ങനെ ദേവി ചാമുണ്ഡിയായി. രക്തബീജൻ, സുംഭനികുംഭന്മാർ എന്നിവരെയും നിഗ്രഹിച്ച ദേവിയെ ആദ്യത്തെ നവരാത്രികളിൽ പൂജിക്കുന്നു. സുന്ദരിയും സാത്വികസ്വഭാവത്തോടുകൂടിയവളുമായ ദേവി തന്നെയാണ് ത്രിതീയവരെ നമ്മുടെ നവരാത്രി അർച്ചനയ്ക്ക്‌ പാത്രമാവുന്നത്. അങ്ങനെയുള്ള അമ്മയുടെ ചരിത്രംകൊണ്ട് നവരാത്രിയുടെ നവംനവമായ മൂന്നുദിവസം സമ്പൂർണമാകുന്നു എന്നാണ് കഥ.

ദീക്ഷിതരുടെ നവാവരണ കൃതികളിലും ഈ രീതി അവലംബിച്ചിരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..