പ്രവാസി ലീഗ് പ്രതിനിധി സമ്മേളനം


കേരള പ്രവാസി ലീഗ് പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

കാസർകോട് : കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി പ്രതിനിധി സമ്മേളനം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വോട്ടവകാശമടക്കമുള്ള ന്യായമായ അവകാശങ്ങൾ ലഭിക്കാൻ പ്രവാസിസമൂഹം ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.പി. ഉമ്മർ അധ്യക്ഷനായി. ബഷീർ പാക്യാര, ഹനീഫ മുന്നിയൂർ, എ. അബ്ദുൾ റഹ്‌മാൻ, കല്ലട്ര മാഹിൻ ഹാജി, ഇമ്പിച്ചി മമ്മു ഹാജി, കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, അഷ്‌റഫ് എടനീർ, സി.എ. അബ്ദുള്ളക്കുഞ്ഞി ഹാജി എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..