മാപ്പിള സാഹിത്യ സെമിനാർ ഒന്നിന്


കാസർകോട് : കവി ടി. ഉബൈദിന്റെ 50-ാം വിയോഗവാർഷികത്തിന്റെ ഭാഗമായി ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠനകേന്ദ്രം നടത്തുന്ന ഒരു വർഷം നീളുന്ന സാംസ്‌കാരിക പരിപാടികൾ ഒക്ടോബർ ഒന്നിന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന മാപ്പിള സാഹിത്യ സെമിനാർ ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

രാവിലെ 11-ന് ഉബൈദ് ഗാനങ്ങളുടെ വായ്‌പ്പാട്ട് മത്സരവും നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. വായ്‌പ്പാട്ടിന്റെ രണ്ട് മിനിറ്റിൽ കവിയാത്ത ഓഡിയോ റെക്കോഡ്‌ ചെയ്ത് വാട്സാപ്പ് വഴി അയക്കണം. ഫോൺ: 9847185263, 9446596712, 9447704477. രണ്ടിന് ഞായറാഴ്ച വൈകിട്ട് ഏഴിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഗാനമേളയും അരങ്ങേറും.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..