എന്നാകും കിടത്തിച്ചികിത്സ


Caption

: കാസർകോട് മെഡിക്കൽ കോളേജിനൊപ്പം സംസ്ഥാനത്ത് മറ്റ് മൂന്ന് മെഡിക്കൽ കോളേജുകൾക്കും തറക്കല്ലിട്ടിരുന്നു. കോന്നി, മഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലാണത്. മൂന്നിടങ്ങളിലും കിടത്തിച്ചികിത്സ തുടങ്ങി. അപ്പോഴും അക്കാദമിക് ബ്ലോക്ക് മാത്രമാണ് ഉക്കിനടുക്കയിൽ പൂർത്തിയായത്. അടിസ്ഥാന സൗകര്യക്കുറവിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിച്ചത് കോവിഡുകാലത്തായിരുന്നു.

സി.ടി. സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ, ഡയാലിസിസ്, എക്കോ സൗകര്യം ഇവപോലും ഇവിടെയുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഒരു പോർട്ടബിൾ എക്സ്‌റേ യന്ത്രം മാത്രം. വെന്റിലേറ്റർ ഉണ്ടായിരുന്നെങ്കിലും ഇൻവേഴ്‌സീവ് വെന്റിലേറ്റർ വേണ്ടിവരുമ്പോൾ രോഗികളുമായി ആംബുലൻസ് 90 കിലോമീറ്റർ ദൂരെയുള്ള പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കുതിക്കണം. കോവിഡിന് ശമനം വന്നപ്പോൾ ചികിത്സ ചട്ടഞ്ചാൽ ടാറ്റാ ആസ്പത്രിയിലേക്ക് മാറ്റി. പിന്നെയെല്ലാം പഴയതുപോലെ ശോകമൂകം.പാലക്കാട്

: ജില്ലാ ആസ്പത്രിയെ മാത്രം ആശ്രയിച്ചിരുന്ന പാലക്കാട്ടുകാരുടെ ചികിത്സ ഇപ്പോൾ മെഡിക്കൽ കോളേജിലാണ്. 100 കിടക്കകളാണുള്ളത്. പ്രതിദിനം നാനൂറോളം രോഗികളാണെത്തുന്നത്. 2014-ൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യബാച്ച് പ്രവേശനം നേടി. കോവിഡ് കാലത്ത് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ. ലാബും ആരംഭിച്ചിരുന്നു.

കോന്നി

: 2020 സെപ്റ്റംബർ 14-ന് ഒ.പി. തുടങ്ങി. ജനറൽ മെഡിസിൻ, അസ്ഥിരോഗം, നേത്രരോഗം, ത്വഗ്രോഗം, കാർഡിയോളജി എന്നിവയിൽ ഒ.പി. പ്രവർത്തിക്കുന്നു. 2021 ഫെബ്രുവരിയിൽ 50 കിടക്കകളൊരുക്കി കിടത്തിച്ചികിത്സ തുടങ്ങി. കോവിഡ് വ്യാപിച്ചതോടെ ഓക്സിജൻ കിട്ടത്തക്ക 120 കിടക്കകളോടുകൂടിയ അത്യാഹിതവിഭാഗം തുറന്നിരുന്നു. നിലവിൽ 300 കിടക്കകളുള്ള ആസ്പത്രിക്കെട്ടിടം തയ്യാറായി. രണ്ടാംഘട്ട വികസനത്തിന് കിഫ്ബിയിൽനിന്ന് 245 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 200 കിടക്കകളുള്ള ആസ്പത്രിക്കെട്ടിടം, പ്രിൻസിപ്പൽ ക്വാർട്ടേഴ്‌സ്, ഹോസ്റ്റലുകൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക.

മഞ്ചേരി

: നിലവിലുണ്ടായിരുന്ന ജനറൽ ആസ്പത്രിയുടെ ബോർഡ് മാറ്റിയാണ് 2013-ൽ യു.ഡി.എഫ്. സർക്കാർ മഞ്ചേരി മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. അക്കാദമിക രംഗത്ത് ഇതിനകം ആറുബാച്ചുകൾക്ക് പ്രവേശനം നൽകി. 501 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്.

140 ഡോക്ടർമാരുണ്ട്. സൂപ്പർസ്പെഷ്യാലിറ്റി വിഭാഗങ്ങളില്ലെങ്കിലും 20 സ്പെഷ്യാലിറ്റികൾ പ്രവർത്തിക്കുന്നു. കോവിഡിനുമുൻപ് മുവ്വായിരത്തോളം രോഗികളാണ് പ്രതിദിനം ഒ.പി.കളിലെത്തിയിരുന്നത്. 23 ഏക്കറിലാണ് മെഡിക്കൽ കോളേജ് ആരംഭിച്ചിരിക്കുന്നത്.

(തുടരും)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..