ജില്ലാ സ്പോർട്സ് കൗൺസിൽ പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ജില്ലയിലെ കായികമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പൊതുയോഗം തീരുമാനിച്ചു.
കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവമാണ് ജില്ലയുടെ കായികപുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ദേശീയതലത്തിലേക്ക് കായികതാരങ്ങളെ പരിശിലിപ്പിക്കുന്ന അക്കാദമികൾക്ക് സർക്കാർ സഹായധനം ലഭ്യമാക്കണം. ഭൗതികസാഹചര്യങ്ങൾ വർധിപ്പിച്ചു കായികവികസനവും കായികപ്രവർത്തനവും ഓരോ പഞ്ചായത്തിലും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഓപ്പൺ ജിംനേഷ്യങ്ങൾ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ അധ്യക്ഷനായി. സംസ്ഥാന ദേശീയ ത്രോ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച പരിശീലകൻ ചെറുവത്തൂരിലെ കെ.സി. ഗിരീഷ്, ഷോട്പുട്ടിൽ ദേശീയതലത്തിൽ സ്വർണം നേടിയ അനുപ്രിയ, ഡിസ്‌കസ് ത്രോയിൽ വെള്ളി നേടിയ കെ.സി. സർവൻ എന്നിവരെ ആദരിച്ചു.
ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ, എം.എസ്. സുധീഷ് ബോസ്, ടി.വി. ബാലൻ, ടി.പി. അശോകൻ, ടി.വി. കൃഷ്ണൻ, എം. മധുസൂദനൻ, പി. അനിൽ, പള്ളം നാരായണൻ, വി.വി. വിജയമോഹനൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..