അത്രയ്ക്ക് സ്പെഷ്യലല്ല ചികിത്സ


Caption

സി.വി. നിതിൻ

കാത്തിരിപ്പിനൊടുവിൽ 2022 ജനുവരി മൂന്നിനാണ് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒ.പി.) ചികിത്സ തുടങ്ങുന്നത്. പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്കിലെ താഴത്തെനിലയിലായാണ് ഒ.പി.ക്ക് സൗകര്യമൊരുക്കിയത്. ഒരു വലിയ മുറിയിൽ രണ്ട് മൂലകളിലായി ഇരിക്കുന്ന ഡോക്ടർമാരെ കാണാൻ അതിനകത്തുതന്നെ ഒരുക്കിയിരിക്കുന്ന കസേരകളിൽ രോഗികൾ നിരന്നിരിക്കുന്നു. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമാണ് ചികിത്സ.



ഇതിൽ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഏതെന്ന് ആരോടെങ്കിലും ചോദിച്ചുവേണം മനസ്സിലാക്കാൻ. മെഡിസിൻ, നാഡീരോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, ഇ.എൻ.ടി., മാനസികരോഗ്യ വിഭാഗം, വൃക്കരോഗ വിഭാഗം, സന്ധിപേശീരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം എന്നിവയാണ് ഇവിടുത്തെ നിലവിലുള്ള സ്പെഷ്യാലിറ്റി ഡോക്ടർമാർ. ജനറൽ ഒ.പി.യും മെഡിസിൻ ഒ.പി.യും മാത്രമാണ് ആഴ്ചയിൽ ആറുദിവസമുള്ളത്. മറ്റുള്ളവ നാല്, മൂന്ന്, രണ്ട് എന്നിങ്ങനെ ദിവസങ്ങളിൽ മാത്രം.

പരിമിതം ലാബ് സൗകര്യം

: ആനയുണ്ട്, തോട്ടിയില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ ഇവിടെ. ചികിത്സ തേടിയെത്തുന്നവർക്ക് രോഗനിർണയം നടത്താൻ ലാബ് സൗകര്യങ്ങൾ ഇല്ലാതെ സ്പെഷ്യലിറ്റി ഡോക്ടർമാർക്കുപോലും ജോലിചെയ്യാൻ വേണ്ട സൗകര്യം ഇവിടെയില്ല.

നിലവിലുള്ളതാകട്ടെ, ജനറൽ ലാബ് സൗകര്യം മാത്രമാണ്. സി.ടി. സ്കാനോ ആൾട്രാ സൗണ്ട് സ്കാനോ ഡയാലിസിസ് സൗകര്യമോ തുടങ്ങി ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കവിഞ്ഞ ഒരു സൗകര്യമൊന്നും ഇവിടെയൊരുങ്ങിയില്ലെന്ന് പറയാം.

• കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ നിലവിൽ ഒ.പി. പ്രവർത്തിക്കുന്ന അക്കാദമിക് ബ്ലോക്ക്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..