ആശാപ്രവർത്തകരുടെ കളക്ടറേറ്റ് മാർച്ച്


ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.

സർവേജോലികൾക്ക് ടാബ് ലഭ്യമാക്കുക, സർവേയ്ക്ക് മാന്യമായ വേതനം നൽകുക, ഓണറേറിയം കാലോചിതമായി പരിഷ്കരിക്കുക, അന്യായ സ്ഥലംമാറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നടത്തിയത്. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.



ജില്ലാ പ്രസിഡന്റ് വി.വി. പ്രസന്നകുമാരി അധ്യക്ഷയായി. സുനിത, പ്രിയ, സവിതകുമാരി, ശ്രീവിദ്യ, മാലതി, ദാക്ഷായണി, ഓമനാ നാരായണൻ, ലിഷ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..