കെ. മാധവന്റെ ആറാം ചരമവാർഷികം ആചരിച്ചു


സ്വാതന്ത്ര്യസമരസേനാനി കെ. മാധവന്റെ ആറാം ചരമവാർഷിക ദിനാചരണം വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയൻ കമ്യൂണിസ്റ്റുമായ കെ. മാധവന്റെ ആറാം ചരമവാർഷികദിനം ആചരിച്ചു.

കെ. മാധവൻ ഫൗണ്ടേഷൻ നടത്തിയ അനുസ്മരണ ചടങ്ങ് എഴുത്തുകാരൻ വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്കരണമെന്ന ഒറ്റ വാക്കിൽ അക്രമപ്പിരിവെന്നതുൾപ്പെടെയുള്ള ഭാഷകളെ ഇല്ലാതാക്കിയത് കമ്യൂണിസ്റ്റ് സർക്കാരാണെന്നും അത്തരം സർക്കാർ തീരുമാനങ്ങൾക്കു പിറകിൽ കെ. മാധവനെപ്പോലുള്ളവരുടെ സമരപോരാട്ടങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. സി. ബാലൻ, എം. കുഞ്ഞമ്പു പൊതുവാൾ, ശശീന്ദ്രൻ മടിക്കൈ, എ. ഹമീദ് ഹാജി, ബങ്കളം കുഞ്ഞികൃഷ്ണൻ, സെക്രട്ടറി ടി.കെ. നാരായണൻ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..