ജപ്തി: വരാന്തയിൽ അഭയംതേടിയ വീട്ടമ്മയെ നാട്ടുകാർ പൂട്ട് തകർത്ത് വീട്ടിൽ പ്രവേശിപ്പിച്ചു


നസീമ വീട്ടുവരാന്തയിൽ

പുല്ലൂർ : ബാങ്ക് ജപ്തിയെ തുടർന്ന് വരാന്തയിൽ കഴിയുകയായിരുന്ന വീട്ടമ്മയെ നാട്ടുകാർ പൂട്ട് തകർത്ത് വീട്ടിൽ പ്രവേശിപ്പിച്ചു. തടത്തിൽ ലക്ഷ്മി മേഘൻ നഴ്സിങ്‌ കോളേജിനടുത്താണ് സംഭവം.

സീറോ ലാൻഡ്‌ പദ്ധതി പ്രകാരം മൂന്ന് സെന്റിൽ താമസിച്ച് വരികയായിരുന്ന നസീമയുടെ വീടാണ് യൂണിയൻ ബാങ്ക് അധികൃതർ രണ്ടുമാസം മുൻപ്‌ ജപ്തി ചെയ്ത് സീൽ ചെയ്തത്.



വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടി സ്വീകരിക്കുകയായിരുന്നു. ഭർത്താവ് മുഹമ്മദ് കുഞ്ഞിയുടെ പേരിൽ 2016-ൽ അഞ്ചുലക്ഷം രൂപയാണ് വായ്പ എടുത്തത്. ഇതുവരെ രണ്ടരലക്ഷം രൂപ അടച്ചതായി നസീമ പറയുന്നു. ജപ്തി ഒഴിവാക്കാനുള്ളത് സ്വരുക്കൂട്ടി 90,000 രൂപയും ഒരുവർഷം മുൻപ്‌ അടച്ചിരുന്നു. എന്നാൽ ലേലപരസ്യം നൽകിയ വകയിൽ 60,000 രൂപ കൂടി അടയ്ക്കാൻ പറഞ്ഞെങ്കിലും സാധിച്ചില്ല. പിന്നീട് തിരിച്ചടവ് മുടങ്ങി. മുഹമ്മദ് കുഞ്ഞി പാസ്പോർട്ട് സംബന്ധമായ കേസിൽപ്പെട്ട് ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് നസീമ വീട്ടുവരാന്തയിൽ കഴിയുന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. വിവരമറിഞ്ഞ് പ്രദേശത്തെ സി.പി.എം. പ്രവർത്തകരും നാട്ടുകാരും സ്ഥലത്തത്തി നസീമയെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. തനിച്ചായ വീട്ടമ്മയെ സംരക്ഷിക്കാൻ നടപടി വേണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.എം. ചാലിങ്കാൽ ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..