കാലിച്ചാക്കുമായി റേഷൻവ്യാപാരികളുടെ സമരം


•  റീെട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് സുരേശൻ മേലാങ്കോട് ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്: റേഷൻവ്യാപാരികൾ സമരത്തിനെത്തിയത് കാലിച്ചാക്കുമായി. റീെട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരത്തിലാണ് പ്രവർത്തകർ ഒഴിഞ്ഞ ചാക്കുമായെത്തി പ്രതിഷേധിച്ചത്.

ഓഗസ്റ്റ് മാസത്തെ വേതനവും ഉത്സവബത്തയും വിതരണം ചെയ്യുക, വേതന പാക്കേജ് പുതുക്കിനിശ്ചയിക്കുക, കോവിഡ് കാലത്തെ കിറ്റ് വിതരണ കമ്മിഷൻ അനുവദിക്കുക, താത്‌കാലിക ലൈസൻസികൾക്ക് സ്ഥിര ലൈസൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.



ജില്ലാ വൈസ് പ്രസിഡന്റ് സുരേശൻ മേലാങ്കോട് ഉദ്ഘാടനംചെയ്തു. താലുക്ക് പ്രസിഡന്റ് കെ.ശശിധരൻ അധ്യക്ഷനായിരുന്നു. അനിൽ പള്ളിക്കണ്ടം, കെ.രാജേന്ദ്രൻ, വി.ശബരീശൻ, ബാലകൃഷ്ണൻ കുശാൽനഗർ, ചന്ദ്രൻ അച്ചാംതുരുത്തി, സതീശൻ ചാലിങ്കാൽ, സുധീഷ് മഡിയൻ എന്നിവർ സംസാരിച്ചു.

വെള്ളരിക്കുണ്ട്: താലൂക്ക് കമ്മറ്റി താലൂക്ക് സപ്ളൈ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന ഓർഗനിങ്ങ് സെക്രട്ടറി എ. നടരാജൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് സജി പാത്തിക്കര അധ്യക്ഷനായി.

താലൂക്ക് സെക്രട്ടറി ഇ.എൻ. ഹരിദാസ് ജില്ലാ നേതാക്കളായ ശശിധരൻ പെരിയങ്ങാനം മനോജ് നർക്കിലക്കാട് പ്രമോദ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..